
അയല്‍വാസിയെ കൊണ്ട് ടിക്കറ്റെടുപ്പിച്ചു
മെഗാ മില്യണ്‍ ജാക്ക്‌പോട്ട് തുക നൂറ് മില്യണ്‍ എത്തിയപ്പോഴാണ് മാര്‍ല ബല്ലാര്‍ഡിന് ലോട്ടറി എടുക്കണമെന്ന മോഹം ഉദിച്ചത്. പക്ഷേ അതിനായി അവര്‍ സമീപിച്ചത് അയല്‍വാസിയെയാണ്. കുറച്ച് പണം നല്‍കി അയല്‍വാസിയോട് തന്റെ ടിക്കറ്റ് കൂടി വാങ്ങാന്‍ മാര്‍ല അഭ്യര്‍ത്ഥിക്കുകയായിരുന്നു. ആ സമയം അയല്‍വാസിയായ റോണ്‍ ഹബ്ബാര്‍ഡും ടിക്കറ്റെടുക്കാനായി പോവുകയായിരുന്നു. ഈ അഭ്യര്‍ത്ഥന പിന്നീട് വലിയൊരു ഭാഗ്യത്തിലേക്ക് നയിക്കുകയായിരുന്നു.

സ്ഥിരമായി ടിക്കറ്റെടുക്കാന്‍ തുടങ്ങി
image credit: iowa lottery
അയല്‍വാസി സ്ഥിരമായി മാര്‍ലയ്ക്ക് ടിക്കറ്റെടുക്കുന്നത് ഇതിനിടെ പതിവായി. ഇയാള്‍ തന്നെയായിരുന്നു ടിക്കറ്റിലെ നമ്പറെല്ലാം നോക്കി വാങ്ങിയിരുന്നു. സ്ഥിരമായി ടിക്കറ്റ് വാങ്ങുന്ന ഈ ശീലമാണ് മാര്‍ലയ്ക്ക് സമ്മാനം നേടി കൊടുത്തത്. മാര്‍ച്ച് പതിനാല് നറുക്കെടുക്കുന്ന മെഗാ മില്യണ്‍ ടിക്കറ്റ് വാങ്ങാന്‍ അറുപതുകാരിയായ മാര്‍ല തീരുമാനിച്ചിരുന്നു. അയല്‍വാസി റോണിനോട് ടിക്കറ്റ് വാങ്ങി തരാന്‍ പറയുകയും ചെയ്തു. അടുത്ത് തന്നെയുള്ള സ്റ്റോറില്‍ കയറിയാണ് റോണ്‍ ടിക്കറ്റ് വാങ്ങിയത്.

സമ്മാനം വന്ന വഴി ഇങ്ങനെ
സാധാരണ റോണ്‍ ടിക്കറ്റ് വാങ്ങിയ ശേഷം അതിന്റെ നമ്പര്‍ എഴുതി വെക്കാറാണ് പതിവ്. നറുക്കെടുപ്പ് കഴിഞ്ഞ ശേഷം മാര്‍ലയെ അറിയിക്കുകയുമാണ് ചെയ്യാറുള്ളത്. ഇത്തവണ പക്ഷേ സമയം പാഴാക്കാതെ റോണ്‍ മാര്‍ലയെ വിളിക്കുകയായിരുന്നു. ഡെസ് മോയ്‌നസിലുള്ള സ്ത്രീക്കാണ് ടിക്കറ്റ് അടിച്ചതെന്ന് റോണ്‍ അറിഞ്ഞിരുന്നു. ഉടന്‍ തന്നെ മാര്‍ലയെ വിളിച്ച് ടിക്കറ്റ് പരിശോധിക്കാന്‍ പറയുകയായിരുന്നു. ഉടനെ തന്നെ പരിശോധിച്ചപ്പോഴാണ് ഒരു മില്യണ്‍ അടിച്ചതായി അറിഞ്ഞത്. എട്ട് കോടി രൂപയ്ക്ക് മുകളില്‍ വരും ഈ തുക.

അതിരാവിലെ കിതച്ച് വീട്ടിലെത്തി
അതിരാവിലെ റോണ്‍ വന്ന് തന്റെ വാതിലില്‍ തട്ടുകയായിരുന്നു. ആരാണ് ഇത്രയും രാവിലെ വാതിലില്‍ മുട്ടുന്നതെന്നാണ് ഞാന്‍ ആലോചിച്ചതെന്നും മാര്‍ല പറഞ്ഞു. ടിക്കറ്റിലെ ആറില്‍ അഞ്ച് നമ്പറും കൃത്യമായി വന്നു. അതിലൂടെ ഒരു മില്യണ്‍ ഉറപ്പിക്കുകയായിരുന്നു. മാര്‍ച്ച് പതിനാറിനാണ് ടിക്കറ്റ് മാറി മാര്‍ല പണം വാങ്ങിയത്. ഈ പണം കൊണ്ട് എന്ത് ചെയ്യണമെന്ന് മാര്‍ല തീരുമാനിച്ചിട്ടില്ല. ആ വാര്‍ത്ത അറിഞ്ഞ ഉടനെ താന്‍ വിറയ്ക്കുകയായിരുന്നു. ഇപ്പോഴും ആ വിറയല്‍ വിട്ടുമാറിയിട്ടില്ല. വളരെ സന്തോഷം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.